‘പോക്കറ്റടിക്കാന്‍ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍’; രസകരമായ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

May 20, 2019

ചലച്ചിത്ര താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ ജീവിതത്തിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മനോഹരമായരൊരു ചിത്രം. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച അടുക്കുറിപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. ‘പോക്കറ്റടിക്കാന്‍ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍’ എന്ന ക്യാപ്ഷനാണ് താരം ഈ മനോഹര ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ചടങ്ങിനിടെയുള്ള രസകരമായ ചിത്രമാണിത്. ‘ഫാന്‍ബോയ് മൊമന്‍റ്’ എന്നാണ്  ഈ അനുഭവത്തെ കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ഈ ചിത്രത്തെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘സിനിമയില്‍ ഒരിക്കലും പ്രായംകൂടാത്ത രണ്ട് പേര്‍’ എന്നാണ് ഈ മനോഹര ചിത്രത്തിന് പ്രേക്ഷകരില്‍ പലരും നല്‍കുന്ന കമന്റ്.

 

View this post on Instagram

 

?Pocket adikkaan nokkunna enne nokki pedippikkunna Megastar!! ….?Fanboy moment!?

A post shared by Kunchacko Boban (@kunchacks) on

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.