ദുരൂഹതകളുണർത്തി തൃഷ ചിത്രം; ട്രെയ്‌ലർ കാണാം..

May 5, 2019

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ പ്രാവീണ്യം കൊണ്ടും ആരാധക മനസിൽ ഇടം നേടിയ താരമാണ് തൃഷ. തൃഷ നായികയായി എത്തുന്ന പുതിയ ചിത്രം  ‘പരമപഥം വിളയാട്ടിന്‍’റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്..രാഷ്ട്രീയ  പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുരൂഹതകളുണർത്തുന്ന നിരവധി രംഗങ്ങൾ ട്രെയ്‌ലറിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

തൃഷയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും പരമപഥം വിളയാട്ടിനുണ്ട്. താരത്തിന്റെ മുപ്പത്തിയാറാമത്തെ പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഒരു കുട്ടിയുടെ അമ്മ കൂടിയായാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇരുവർക്കുമിടയിൽ നടക്കുന്ന ദുരൂഹ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

Read also: കായികപ്രേമിയായി ശിവ കാർത്തികേയൻ; ഹൃദയം കീഴടക്കി നയൻതാര, മിസ്റ്റർ ലോക്കൽ ട്രെയ്‌ലർ

തിരുജ്ഞാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം തൃഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം 96 ആണ്. 1996 ലെ സ്കൂൾ പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ജാനു എന്ന കഥാപാത്രമായാണ് തൃഷ വേഷമിടുന്നത്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം.