ചിരി പടര്‍ത്തി ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും; ‘സായാഹ്നവാര്‍ത്തകളു’ടെ ടീസര്‍

May 22, 2019

മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ യുവതാരങ്ങളാണ് ഗോഗുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം എത്തുന്നു. ‘സായാഹ്ന വാര്‍ത്തകള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍.

അരുണ്‍ ചന്ദുവാണ് സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയ നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ശരത് ഷാജി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നര്‍മ്മരസങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഭാരത് സ്‌കില്‍ യോജന എന്ന തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്ന തരത്തിലാണ് ടീസര്‍.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ധ്യാന്‍ ശ്രീനിവാസനും അച്ഛന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘കുട്ടിമാമ’ എന്ന ചിത്രം.

Read more:പൂരക്കാഴ്ചകളുമായി ‘ദ് സൗണ്ട് സ്റ്റോറി’യിലെ ഗാനം; വീഡിയോ

വി എം വിനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനു സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രംകൂടിയാണ് ‘കുട്ടിമാമ’. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുമ്പോള്‍, ചിത്രത്തിന്റെ പിന്നണി ഗാന രംഗത്ത് സജീവമാണ് വിനീത് ശ്രീനിവാസന്‍. ഒരു വീട്ടിലെ മൂന്ന് പേരും ഒരേ സിനിമയുടെ ഭാഗമാകുന്നു എന്നതാണ് കുട്ടിമാമ എന്ന ചിത്രത്തിലെ മറ്റൊരു കൗതുകം. തള്ള് വീരനായ ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.