രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന കൊച്ചിയിലെ ചില ഭക്ഷണശാലകൾ

കട്ടൻ കാപ്പി മുതൽ കപ്പ ബിരിയാണി വരെ…ചുട്ട മീൻ മുതൽ മുളകിട്ടു വഴറ്റിയ നല്ല നാടൻ മീൻ കറി വരെ…സാധാ ദോശ മുതൽ മസാല ദോശ വരെ… അമ്മൂമ്മ ചിക്കൻ മുതൽ അൽഫാം വരെ…. ഇങ്ങനെ കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിഭവങ്ങളും ലഭ്യമാകുന്ന കൊച്ചിയിലെ റെസ്റ്റോറന്റുകൾ തേടി ഇറങ്ങുന്ന നിരവധി ഭക്ഷണ പ്രേമികളെ രാത്രികാലങ്ങളിൽ കൊച്ചിയുടെ തെരുവുകളിൽ കാണാറുണ്ട്…
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യരെ കണ്ടെത്താറുള്ള കൊച്ചിയിൽ ലഭ്യമല്ലാത്ത വിഭവങ്ങൾ ഒന്നുമില്ല.. പകൽ സമയത്തെ ജോലിത്തിരക്കുകൾക്ക് ശേഷം രുചിതേടിയുള്ള യാത്രകൾ മിക്കപ്പോഴും കൊച്ചിക്കാരെ ചെന്നെത്തിക്കുന്നത് രാത്രിക്ക് ഭംഗിയും രുചിയും കൂട്ടി അവിടിവിടങ്ങളിലായി കണ്ടുവരുന്ന തട്ടുകടകൾക്ക് മുന്നിലാണ്.
ചില റെസ്റ്റോറന്റിലേക്കുള്ള ആളുകളുടെ ഒഴുക്കിനും ഒരേയൊരു കാരണം മാത്രമേയുള്ളു..അത് മറ്റൊന്നുമല്ല നാവിൽ കൊതിയുണർത്തുന്ന രുചി തന്നെ… കൊതിയൂറുന്ന എണ്ണിയാൽ ഒതുങ്ങാത്ത വിഭവങ്ങളുമായി കൊച്ചിയുടെ സൗന്ദര്യം വിളിച്ചോതുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന ഈ കടകളിലേക്ക് ഒരിക്കൽ പോയാൽ പിന്നീടുള്ള രാത്രികളും സംഗീതവും ഭക്ഷണവുമൊക്കെയായി അവിടെത്തന്നെ കൂടിപോകും.
പ്രായഭേദമന്യേ എല്ലാവരും ഒരേ അഭിപ്രായം പറയുന്ന, മികച്ച ഭക്ഷണം, ചെറിയ നിരക്കിൽ വലിയ സൗകര്യത്തോടെ ലഭ്യമാകുന്ന ഒരുപാട് റെസ്റ്റോറന്റുകളും തട്ടുകടകളുമുണ്ട് കൊച്ചിയിൽ.
വിളമ്പുന്നവന്റെ സ്നേഹമാണ് കഴിക്കുന്നവന്റെ വയർ നിറയ്ക്കുന്നത് എന്ന് പഴമക്കാർ പറയാറുണ്ട്. വീട്ടിലെ ഊണും, പുട്ടും കട്ടനും, അടുപ്പും, ബിന്നമ്മാസും, ഊട്ടുപുരയും, ദോശക്കടയും, പപ്പടവടയും, ടേസ്റ്റി ബഡ്സുമെല്ലാം ഇത്തരത്തിൽ വയറിനൊപ്പം മനസും നിറയ്ക്കുന്ന കൊച്ചിയിലെ ഭക്ഷണ ശാലകളാണ്….
Read also:തൊഴിൽ എന്തുമാകട്ടെ.., തൊഴിലാളി ബംഗാളിയോ, മലയാളിയോ, ആരുമാകട്ടെ…അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവ തന്നെ…
ഇവിടുത്തെ സ്ഥിരം താമസക്കാർ മാത്രമല്ല ആദ്യമായി കൊച്ചികാണാൻ ഇവിടെ കാലുകുത്തുന്നവന്റെ വരെ മനസിൽ രുചിയുടെ വാദ്യമേളം സൃഷ്ടിക്കുന്ന ഒരുപാട് ഭക്ഷണ ശാലകൾ ഉണ്ട് ഇനിയും കൊച്ചിയിൽ.. നാവിൽ രുചിയുണർത്തുന്ന ഭക്ഷണശാലകൾ തേടി നമുക്കും ഇറങ്ങാം ഇനി ഒരുമിച്ച്….