ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ അമിതാഭ്‌ ബച്ചൻ; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

June 21, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമിതാഭ്‌ ബച്ചൻ. ബിഗ് ബി നായകനായി എത്തുന്ന ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. അത്തരത്തിൽ ലോകമെങ്ങുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ മേക്ക് ഓവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ലക്ക്‌നൗ ഗ്രാമീണന്റെ വേഷത്തിലാണ് അമിതാഭ് പ്രത്യക്ഷപ്പെടുന്നത്. സൂജിത് സിര്‍കാര്‍ ഒരുക്കുന്ന കോമഡി ചിത്രമാണ് ഗുലാബോ സീതാബോ. ‘ഗുലാബോയും സിതാബോ’യും ഉത്തര്‍ പ്രദേശിലെ പാവകളിയിലെ കഥാപാത്രങ്ങളാണ്. കോമഡിയിലൂടെ ജീവിതം മുഴുവൻ  അവതരിപ്പിക്കുന്ന കഥകളിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സിതാബോ’യും.

Read also: ‘സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്റെ ചിത്രം’; ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിനെക്കുറിച്ച് ടൊവീനോ

ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലോകമെങ്ങുമുള്ള ബിഗ് ബി ആരാധകർ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന  ചിത്രം ഈ വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.