പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മോളി കണ്ണമാലിയുടെ യഥാർഥ ജീവിതമറിഞ്ഞാൽ കണ്ണ് നിറയും; വീഡിയോ
മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി; വെള്ളിത്തിരയിൽ ചാള മേരിയായി എത്തിയ ഈ പ്രിയ കലാകാരിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. കേറിക്കിടക്കാൻ ഒരു നല്ല വീടില്ല എന്ന് മാത്രമല്ല, മക്കളും കൊച്ചുമക്കളുമൊക്കെയായി ഇപ്പോൾ താമസിക്കുന്ന ഷെഡിന്റെ അവസ്ഥയും അതി ദയനീയമാണ്. വളരെ വൃത്തി ഹീനമായ ഒരു സാഹചര്യത്തിലാണ് മോളിയും കുടുംബവും താമസിക്കുന്നത്.
പ്രളയത്തിന് ശേഷം ചപ്പും ചവറുമെല്ലാം അടിഞ്ഞുകൂടിയ ഒരു ചതുപ്പിലാണ് ഇവരുടെ താമസം. ഒരു ഹൃദയാഘാതം കഴിഞ്ഞതിനാൽ മരുന്ന് കഴിക്കുന്നുണ്ട് മേരി. ആകെയുള്ള വരുമാന മാർഗം അഭിനയമാണ്. സിനിമയിലെ ചെറിയ റോളുകൾ വഴി ലഭിക്കുന്ന തുക മരുന്നിനും വീട്ട് ചിലവിനും പോലും തികയാത്ത സാഹചര്യമാണ്. കടുത്ത ദുരിതങ്ങൾക്കിടയിലാണ് ഈ വലിയ കലാകാരിയുടെ ജീവിതം. രണ്ട് ആൺമക്കളും പണിക്ക് പോയി കിട്ടുന്ന തുക കുട്ടികളുടെ പഠന ചിലവിനും വീട്ടാവശ്യത്തിനും പോലും തികയാറില്ലെന്നും മോളി പറയുന്നു.
സാമൂഹ്യ പ്രവർത്തകൻ സൂരജ് പാലാക്കാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ദുരിതാവസ്ഥ ലോകത്തെ അറിയിച്ചിരിക്കുന്നത്.