ഹൊറര്‍ ത്രില്ലറായി ‘അരുവം’; ടീസര്‍ ശ്രദ്ധേയമാകുന്നു

June 10, 2019

സിദ്ധാര്‍ത്ഥ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അരുവം. ഭാഷാ ഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും. സായി ശേഖറാണ് അരുവം എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് അരുവം എന്ന് സൂചന നല്‍കുന്നുണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍.

എന്‍ കെ ഏകാംബരനാണ് അരുവം എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആര്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. ജഊലൈയില്‍ അരുവം തീയറ്ററുകളിലെത്തും.

Read more:ഫോണിലെ ബാറ്ററി ചാര്‍ജ് ആകാന്‍ മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്…!

അതേസമയം കാര്‍ത്തിക് ക്രിഷിന്റെ സെയ്ത്താന്‍ കാ ബച്ചായിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചികൊണ്ടിരിക്കുകയാണ്. മിലിന്ദ് റാവു സംവിധാനം നിര്‍വ്വഹിച്ച ‘അവള്‍’ എന്ന സിനിമയാണ് സിദ്ധാര്‍ കേന്ദ്ര കഥാപാത്രമായി തീയറ്ററുകളിലെത്തിയ അവസാന ഹൊറര്‍ ചിത്രം. കമ്മാര സംഭവം എന്ന മലയാള ചിത്രത്തിലും സിദ്ധാര്‍ത്ഥ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു.