ശരീരഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ജ്യൂസ്
മെലിഞ്ഞ് അഴകുള്ളവരായി ഇരിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. എന്നാൽ ഭക്ഷണം കുറച്ച് കഴിച്ചാലും ശരീരഭാരം അമിതമായി വർധിക്കുന്നുവെന്ന് പരാതി പ്രായക്കുന്നവരാണ് നമുക്ക് ചുറ്റും. എന്നാൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർഗമുണ്ട്. വെള്ളരിക്ക ജ്യൂസ്. വെള്ളരിക്ക ജ്യൂസാക്കി മാറ്റിയോ പച്ചയ്ക്ക് കഴിച്ചോ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ അത് ശരീരഭാരം കുറയാൻ കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
വെള്ളരിക്ക ജലാംശം ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥമാണ്.വിശപ്പും ദാഹവുമെല്ലാം ശമിക്കാൻ ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് വെള്ളരിക്ക ജ്യൂസ്.കലോറി അടങ്ങാത്ത ഭക്ഷണമാണ് വെള്ളരിക്ക അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ പരിഹാരമാണ് വെള്ളരിക്ക. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയും ഒപ്പം വയറും കുറയും. വിറ്റാമിൻ എ ബി കെ എന്നിവയും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയുന്നതിനൊപ്പം ശരീരസൗന്ദര്യത്തിനും വെള്ളരിക്ക അത്യുത്തമമാണ്.
ശരീര ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കും. അതുപോലെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കുരുമുളക്. ഇവയിൽ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ളവനോയിഡുകള്‍, കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ വലിച്ചെടുത്ത് ശരീരത്തില്‍ നിന്നകറ്റാനുള്ള കഴിവ് കുരുമുളകിനുണ്ട്. ചായയിൽ അല്പം കുരുമുളക് പൊടി ഇട്ട് കുടിയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്. കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം.