കരുതാം ഹൃദയത്തെ പൊന്നുപോലെ; കഴിക്കാം ഈ ഭക്ഷണങ്ങൾ
ഒരു നിമിഷം പോലും പണിമുടക്കാതെ സദാ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ശരീരത്തിലെ അവയവമാണ് ഹൃദയം. എന്നാൽ ഇന്നത്തെ ജീവിതസാഹചര്യങ്ങളുടെ ഫലമായി മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദ്രോഗം. ഹൃദയത്തെ പൊന്നുപോലെ കരുതാൻ കഴിക്കാം ഈ ഭക്ഷണ പദാർത്ഥങ്ങൾ. ബദാം, പാവയ്ക്ക, തൈര്, ചീര തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. ഹൃദ്രോഗങ്ങള്‍ തടയാന്‍ നല്ലൊരു മരുന്നാണ് ഡ്രൈ ഫ്രൂട്‌സ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും.
ബദാം
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്‌സുകള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കുതിര്‍ത്ത ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും സഹായിക്കുന്നു. ബദാം രാത്രിയില്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നതാണ് നല്ലത്. ശരീരത്തിലെ രക്ത സമ്മര്‍ദ്ദത്തിന്‍റെ അളവ് ക്രമപ്പെടുത്താനും കുതിര്‍ത്ത ബദാം സഹായിക്കുന്നു.
പാവയ്ക്ക
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പാവയക്ക. ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് പാവയ്ക്കയില്‍. ഇരുമ്പ്, മഗ്ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കന്‍ പാവയ്ക്ക സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
തൈര്
തൈര് സ്ഥിരമായി കഴിക്കുന്നതോടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി അമിത വണ്ണമെന്ന പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കും. രക്ത സമ്മർദത്തെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും തൈര് സഹായിക്കും.