ആടിത്തിമിർത്ത് ചെമ്പൻ വിനോദും നൈല ഉഷയും; ശ്രദ്ധേയമായി പുതിയ പോസ്റ്റർ

June 20, 2019

പേരിലെ കൗതുകം കൊണ്ടാവാം ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്’. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ പേരുപോലെത്തന്നെ ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നൈല ഉഷയും ചെമ്പൻ വിനോദുമാണ് പുതിയ പോസ്റ്ററിൽ പ്രത്യക്ഷപെടുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.  കാട്ടാളന്‍ പൊറിഞ്ചുവായാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ജോജുവിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം ഏറെ കൗതുകമുണർത്തി പുറത്തെത്തിയ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായെത്തുന്ന നൈല ഉഷയുടെ ക്യാരക്ടര്‍ പോസ്റ്ററും  ആരാധകർ ഏറ്റെടുത്തിരുന്നു. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more: വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ…

ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.