കുഞ്ഞുമകനൊപ്പം സൗബിൻ; ശ്രദ്ധേയമായി ചിത്രങ്ങൾ

June 25, 2019

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് സൗബിൻ സാഹിർ. കഥാപാത്രങ്ങൾ ചെറുതോ വലുതോ ആവട്ടേ.. നായകനോ വില്ലനോ ആവട്ടേ, കോമഡിയൊ സീരിയസോ ആവട്ടേ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ  എന്തായാലും അതിനെ അതിന്റെ  പൂർണതയിൽ എത്തിക്കാൻ സൗബിൻ സാഹിർ എന്ന നടന് സാധിക്കുമെന്നത് തീർച്ച.

അടുത്തിടെയാണ് സൗബിന്റെ വീട്ടിലേക്ക് ഒരു കുഞ്ഞഥിതി കൂടിയെത്തിയത്‌. തന്റെ കുഞ്ഞിനും ഭാര്യക്കുമുള്ള ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഒർഹാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

 

View this post on Instagram

 

#mashallah ❤️ @rohith_ks ?

A post shared by Soubin Shahir (@soubinshahir) on

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ താരമാണ് സൗബിൻ. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പറവയാണ്. ചിത്രം വന്‍ വിജയമായിരുന്നു.

ആഷിഖ് അബുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രത്തിലും സൗബിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വൈറസ് എന്ന  ചിത്രത്തിലെ നിപ രോഗ ബാധിതനായ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് സൗബിൻ വേഷമിട്ടത്. ചിത്രത്തിലെ സൗബിന്റെ പ്രകടനം കണ്ട് നിരവധി ആളുകൾ പ്രശംസയുമായി എത്തിയിരുന്നു.

 

View this post on Instagram

 

To my best ‘first’ ever… #blessedbe #firstfathersday

A post shared by Soubin Shahir (@soubinshahir) on

അമ്പിളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ജൂതന്‍, ഞാൻ ഗന്ധർവനല്ല തുടങ്ങിയ  ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

#mashallah ❤️

A post shared by Soubin Shahir (@soubinshahir) on

പ്രേക്ഷക ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലയളവുകൊണ്ട് ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു