കുട്ടിപ്പാട്ടുകാര്‍ക്ക് സ്കോളര്‍ഷിപ്പ്, ഒപ്പം ദൃശ്യവിസ്മയങ്ങളുടെ മനോഹര വിരുന്നുമായി ഫ്ളവേഴ്‌സ് ടിവി

June 15, 2019

മലയാള ടെലിവിഷന്‍ ആസ്വാദകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിച്ച ചാനലാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും മലയാളികള്‍ നെഞ്ചിലേറ്റുന്നുണ്ട്. ഫ്ളവേഴസിന്റെ പ്രിയ പ്രേക്ഷകര്‍ക്ക് മറ്റൊരു സന്താഷ വാര്‍ത്ത കൂടി. 16-06-2019 ഞായറാഴ് രാവിലെ ഒമ്പത് മണി മുതല്‍ പ്രേക്ഷകര്‍ക്ക് മനോഹരമായൊരു ദൃശ്യവിരുന്നാണ് ഫ്ളവേഴ്‌സ് ടിവി സമ്മാനിക്കുക്കുക.

ഫ്ളവേഴ്‌സിലെ ഏറെ ജനപ്രിയ പരിപാടിയായ ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിഗായകര്‍ക്ക് 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ടോപ് സിംഗറില്‍ മാറ്റുരയ്ക്കുന്ന കുട്ടിപ്പാട്ടുകാരുടെ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്‌കോളര്‍ഷിപ്പ്. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഫ്ളവേഴ്‌സ് ടിവിയില്‍ സ്‌കോളര്‍ഷിപ്പ് വിതരണം തത്സമയം വീക്ഷിക്കാം. ഒപ്പം നിറപ്പകിട്ടാര്‍ന്ന് ഒട്ടനവധി പരിപാടികളും ആസ്വാദകരെ കാത്തിരിക്കുന്നു.

Read more:ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്ത് ഫ്ളവേഴ്‌സ്, സ്‌കോളര്‍ഷിപ്പ് വിതരണം നാളെ രാവിലെ 9 മണി മുതല്‍ തത്സമയം

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടിവി ഡയറക്‌ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.