ടോപ് സിംഗറിന്റെ കിലുക്കാം പെട്ടി; വൈഷ്ണവി കെ വി

June 16, 2019

ഓമനത്തിങ്കൾ കിടാവായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ടോപ് സിംഗറിന്റെ കിലുക്കാം പെട്ടിയാണ് വൈഷ്ണവി കെ വി. ഓമനത്തം തുളുമ്പുന്ന മുഖവും ഓർമ്മയിൽ നിന്നും മായിക്കാനാവാത്ത സ്വര മാധുര്യവുമായി പാട്ടുവേദിയിലെ ജീവനുള്ള പാവക്കുട്ടിയാണ് ഈ കുട്ടിഗായിക.  ടോപ് സിംഗറിലൂടെ ചലച്ചിത്ര പിന്നണി ഗായികകൂടിയായ വൈഷ്ണവികുട്ടി എറണാകുളം സ്വദേശിയാണ്. പാട്ടിന്റെ നക്ഷത്രത്തിളക്കമായി മാറിയ വൈഷ്ണവിക്കുട്ടി ഫ്‌ളവേഴ്സ് ടോപ് സിംഗറിലൂടെ മലയാളികളുടെ മുഴുവൻ ഇഷ്ടഗായികയായി മാറിയിരിക്കുകയാണ്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി എട്ട് മണിക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍.