കരീബിയന്‍ കാറ്റില്‍ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍

June 1, 2019

വെസ്റ്റ് ഇന്‍ഡീസ്- പാകിസ്താന്‍ മത്സരത്തില്‍ പാകിസ്താന് പരാജയം. മത്സരത്തില്‍ അനായാസ വിജയമാണ് കരീബിയന്‍ പട സ്വന്തമാക്കിയത്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെചുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ 21.4 ഓവറില്‍ 105 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്ഇന്‍ഡീസ് 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

പാകിസ്താനുവേണ്ടി മുഹമ്മദ് അമീറ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ പേസിലും ബൗണ്‍സിലും വിന്‍ഡീസ് പാകിസ്താനെ തറപറ്റിച്ചു. കൂറ്റന്‍ സ്‌കോര്‍ എന്ന പാകിസ്താന്റെ ആഗ്രഹത്തിന് കടിഞ്ഞാണ്‍ ഇടുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പട.

Read more:സ്‌ക്രീനില്‍ വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ

വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി നാല് വിക്കറ്റ് നേടിയ ഓഷാനെ തോമസും മൂന്ന് വിക്കറ്റ് നേടിയ ജോസണ്‍ ഹോള്‍ഡറുമാണ് കളിക്കളത്തിലെ മിന്നും താരങ്ങള്‍.

അതേസമയം 2019 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം ശ്രീലങ്കയും ന്യൂസ്ലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. മുന്പ് ലോകകപ്പ് ചാന്പ്യന്മാരായിട്ടുള്ള ടീമാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ ഏറെ ആവേശ പൂര്രിതമാണ്  ഇന്നത്തെ ആദ്യ മത്സരം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാന്പ്യന്‍മാരായ ആസ്ട്രേലിയ അഫ്ഗാനിസ്താനെ നേരിടും.