‘അനന്തരം’: മഹാരോഗങ്ങളോട് പൊരുതുന്നവർക്ക് നേരെ നീട്ടാം ഒരു സഹായഹസ്‌തം..
കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന പരിപാടിയാണ് ‘അനന്തരം’. നിരവധി ആളുകളാണ് ഫ്ളവേഴ്‌സ് ടിവിയിലെ പരിപാടിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച പരിപാടിയ്ക്ക് രണ്ടാമതും സാക്ഷ്യം വഹിക്കുകയാണ് മലയാളികൾ. പത്ത് മണിക്കൂര്‍ നീളുന്ന തത്സമയ പരിപാടി രാവിലെ ഒമ്പത് മണിക്ക് തുടക്കമായി.
രോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം.
രോഗാനന്തരം ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് അത്താണിയാകാന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാന്‍ ലോകമലയാളികള്‍ക്കും അവസരമൊരുങ്ങുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ. ലോകമെമ്പാടുമുള്ള നിരവധി മലയാളികളോണ് സഹായഹസ്തവുമായി അനന്തരം പരിപാടിയിലൂടെ രംഗത്തെത്തിയത്. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പരിപാടിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുകയാണ്. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.
അനന്തരം പരിപാടിയിലേക്ക് പ്രേക്ഷകർക്കും തത്സമയം വിളിക്കാം – 0485 2245123
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C