ബാബു ആന്‍റണി വീണ്ടും ബോളിവുഡിലേക്ക്; ചിത്രം അക്ഷയ് കുമാറിനൊപ്പം

July 27, 2019

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. മലയാളത്തിനു പുറമെ ബോളിവുഡിലും ശ്രദ്ധ നേടിയ താരത്തിന്റെ പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറിനോടൊപ്പമാണ് പുതിയ ചിത്രം. ബാബു ആന്റണി തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചതും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമായിരിക്കും ഇത്. 1988- ല്‍ പുറത്തിറങ്ങിയ ‘ഹത്യ’ ആണ് ബോളിവുഡിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റ ചിത്രം. 2012- ല്‍ തീയറ്ററുകളിലെത്തിയ ‘ഏക് ദിവാനാ ഥാ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടത്. ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് ആയിരുന്നു ഈ ചിത്രം.

Read more:‘പ്രണയത്തിനല്ല കണ്ണില്ലാത്തത്, പ്രണയിക്കാത്തവര്‍ക്കാണ്’: ശ്രദ്ധേയമായി ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ട്രെയ്‌ലര്‍

മലയാളചലച്ചിത്ര രംഗത്ത് സംഘട്ടനരംഗങ്ങള്‍ വിത്യസ്തമായി അവതരിപ്പിച്ചുകൊണ്ടാണ് ബാബു ആന്റണി വെള്ളിത്തിരയില്‍ ശ്രദ്ധേയനായത്. ഭരതന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചിലമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. എണ്‍പതിലധികം മലയാള സിനിമയില്‍ ബാബു ആന്റണി വിത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം അക്ഷയ് കുമാര്‍ നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിഷന്‍ മംഗള്‍’ . ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!