ബോറിസ് ജോണ്‍സണ്‍ ഇനി ബ്രിട്ടിഷ് പ്രധാനമന്ത്രി

July 23, 2019

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു. നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. 66 ശതമാനം വോട്ട് ബോറിസ് ജോണ്‍സണ് ലഭിച്ചു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സണ്‍ ചുമതലയേല്‍ക്കും. 1.6 ലക്ഷത്തോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. ബോറിസ് ജോണ്‍സണ് അനുകൂലമായിരുന്നു അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും.