‘ഇതൊക്കെ സിംപിൾ അല്ലേ’; ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് മീനൂട്ടിയും, കൈയ്യടിച്ച് സോഷ്യൽ മീഡിയ

July 8, 2019

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മീനൂട്ടിയും. നടിയും അവതാരികയുമായ മീനാക്ഷി ഫ്‌ളവേഴ്സ് ടിവിയിലെ ടോപ് സിംഗർ എന്ന പരിപാടിയിലൂടെയാണ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായത്.’അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’ എന്ന ക്യാപ്‌ഷനോടുകൂടിയാണ് മീനാക്ഷി വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിനൊപ്പം ചലഞ്ച് ഏറ്റെടുത്ത് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.

ഹോളിവു‍ഡ് ആക്‌ഷൻ താരം ജേസൺ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി ആദ്യമെത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ കാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും.

അക്ഷയ് കുമാറും നീരജ് മാധവും നേരത്തെ  ചലഞ്ച്  ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ  മലയാളി താരങ്ങളടക്കം നിരവധിപ്പേർ ഇപ്പോൾ ബോട്ടിൽ ചലഞ്ച് ക്യാപിന് പിന്നാലെയാണ്. ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും വെല്ലുവിളി സ്വീകരിച്ചു.

ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ഉണ്ട് നല്ല മിടുക്കൻ പിള്ളേർ എന്നാണ് ആരാധകരുടെ വാദം. എന്തായാലും  സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ടു ഈ ചലഞ്ച്.


വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള നടനാണ് നീരജ് മാധവ്. എന്നാൽ ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ലെന്നും, അക്ഷയ് കുമാറും ജേസൺ സ്റ്റാഥത്തിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടാണ് താനിത് ചെയ്യുന്നതെന്നും താരം കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.

എന്തായാലും എല്ലാവരും കുപ്പിയുടെ അടപ്പ് പറപ്പിച്ചപ്പോൾ അപ്പാനി ശരത്ത് പറപ്പിച്ചത് കുപ്പിയാണെന്ന് മാത്രം. ‘തോട്ട പൊട്ടിച്ച എന്നോടാണ് …..ദാ കിടക്കുന്നു ….. action പറഞ്ഞാൽ ഞാൻ വെളിച്ചപാടാ NB,പ്ലാസ്റ്റിക് കുപ്പി അത്യുത്തമം’ എന്നും വീഡിയോ പങ്കുവെച്ച താരം ഫേസ്ബുക്കിൽ കുറിച്ചു