സംസ്ഥാനത്ത് വ്യാഴാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

July 3, 2019

നാളെ സംസ്ഥാന വ്യാപകമായി വിദ്യഭാസ ബന്ദിന് ആഹ്വാനം. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. ഇതിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തത്.