“ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ”, എന്ന് ആരാധകന്‍; കൂളിങ് ഗ്ലാസ് വീട്ടിലേയ്ക്ക് അയച്ചുകൊടുത്ത് ഉണ്ണി മുകുന്ദന്‍

July 22, 2019

താരങ്ങളുടെ വെള്ളിത്തിരിയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ആരാധകരോടുള്ള അവരുടെ ഇടപെടലും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. നവമാധ്യമങ്ങളില്‍ സജീവമാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. ആരാധകുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും വിശേഷങ്ങള്‍ പങ്കുവച്ചുമെല്ലാം താരം സോഷ്യല്‍മീഡിയയിലും നിറ സാന്നിധ്യമാണ്.

ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. സംഭവം ഇങ്ങനെ, ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു ചിത്രം പങ്കുവെച്ചു. കൂളിങ് ഗ്ലാസ് വെച്ചുകൊണ്ടുള്ള താരത്തിന്റെ ഈ ഫോട്ടോയെ തേടി നിരവധി കമന്‍റും എത്തി. ‘ ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ്’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്‍റ്

തൊട്ടുപിന്നാലെ ഉണ്ണി മുകുന്ദന്റെ കമന്റും എത്തി. ‘വീട്ടിലെ മേല്‍വിലാസം മെസേജ് ആയി അയക്കാന്‍’ ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് ഉണ്ണി മുകുന്ദന്റെ കൂളിങ് ഗ്ലാസ് പിടിച്ചുകൊണ്ടുള്ള ആരാധകന്‍ വൈഷ്ണവിന്റെ ചിത്രം.അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും.

Read more:ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, എന്ന് ആരാധകന്‍; കൂളിങ് ഗ്ലാസ് വീട്ടിലേയ്ക്ക് അയച്ചുകൊടുത്ത് ഉണ്ണി മുകുന്ദന്‍

മലയാളത്തിനു പറമെ തമിഴിലുംഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.