അന്ന് തൂണുംചാരി നിന്ന ഈ കുട്ടിത്താരമാണ് പിന്നീട് മലയാളികളുടെ പ്രിയതാരമായത്

July 8, 2021
Unni Mukundhan childhood photo

വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് കുട്ടിക്കാല ചിത്രങ്ങള്‍. മലാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ബാല്യകാല ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നതും. താരം പ്രധാന കഥാപാത്രമായെത്തിയ മിഖായേല്‍ എന്ന ചിത്രത്തിലെ ജൂനിയര്‍ മാര്‍ക്കോ എന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണത്തിനോട് സമാനമായ വേഷമാണ് ഫോട്ടോയിലെ കുട്ടി ഉണ്ണിമുകുന്ദനും ധരിച്ചിരിക്കുന്നത്. ‘ജൂനിയര്‍ മാര്‍ക്കോയുടെ കോസ്റ്റിയൂം ട്രെയലിനിടെ പകര്‍ത്തിയ ചിത്രമാണെന്ന് തോന്നുന്നു’ എന്ന രസകരമായ അടിക്കുറിപ്പും ചിത്രത്തിന് താരം നല്‍കിയിരിക്കുന്നു.

Read more: രോഗബാധിതയായ കുഞ്ഞുലൈലയുടെ കിടയ്ക്കക്കരികെ വിവാഹിതരായി മാതാപിതാക്കൾ

മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.

Story highlights: Unni Mukundhan childhood photo