മഴ കനക്കുന്നു; കേരളത്തിന്റെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്, കാസർഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

July 19, 2019

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 19, 20, 21, 22, 23 തീയതികളിലാണ് ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂലൈ 20 ന് കാസർഗോഡ് , ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി.

മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളപൊക്കം, ഉരുൾപൊട്ടൽ  തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും സാധ്യതയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. മഴ അതിശക്തമായതിനെത്തുടർന്ന് കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 

ജൂലൈ 19- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ജൂലൈ 20- കാസർഗോഡ്

ജൂലൈ 21- കോഴിക്കോട്, വയനാട്

ജൂലൈ 22- ഇടുക്കി, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 19 -തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, കാസർഗോഡ്

ജൂലൈ 20 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ

ജൂലൈ 21- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്‌

ജൂലൈ 22 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌

ജൂലൈ 23- എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,കാസർഗോഡ്