സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലേർട്ട്

July 18, 2019

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.  എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറാഞ്ച് അലേർട്ട്.മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ കണക്കിലെടുത്ത് ഈ മാസം 21 വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയ്ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്