പിൻസീറ്റ് യാത്രക്കാർ ശ്രദ്ധിക്കുക; ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധം
ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റും കാറുകളുടെ പിൻസീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കാനൊരുങ്ങി സംസ്ഥാന ഗതാഗതവകുപ്പ്. നാലര വർഷം മുമ്പ് സുപ്രിം കോടതി മുന്നോട്ട് വച്ച നിർദ്ദേശമാണ് ഇതോടെ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഗതാഗതവകുപ്പ് ഉത്തരവിട്ടു.
അതേസമയം ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനാപകടങ്ങൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി കര്ഷണമാക്കുന്നത്. ഇത്തരം നിയമലംഘന യാത്രകളിലെ അപകടങ്ങള്‍ക്ക് ഇൻഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്ന കാര്യവും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.