കണ്ണൂരിൽ കനത്ത മഴ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

July 19, 2019

കണ്ണൂരിൽ കനത്ത മഴ തുടരുന്നു.. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. യൂണിവേഴ്‌സിറ്റി പരിസരത്ത് വെള്ളം കയറിയതിനെത്തുടർന്നാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. കണ്ണൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മലപ്പുറം, പമ്പ എന്നിവടങ്ങളിലും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.  പമ്പയിൽ കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിരിക്കുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകി.