മഴയുടെ അളവിൽ ഗണ്യമായ കുറവ്; കടുത്ത വരൾച്ചയ്ക്ക് സാധ്യത
July 2, 2019

ഈ കാലവർഷം ജൂൺ മാസത്തിൽ ലഭിച്ച മഴയുടെ അളവിൽ ഗണ്യമായ കുറവ്. ഇത് കടുത്ത വരൾച്ചയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ ലഭിച്ചത് ഈ വർഷത്തിലെ ജൂണ്‍ മാസത്തിലാണ്.
ഇത്തവണ മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങളില്‍ പോലും മണ്‍സൂണ്‍ എത്തിയിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. മഴ വൈകുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമാക്കുന്നു. മിക്കയിടങ്ങളിലും ഇപ്പോൾ തന്നെ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ കാര്‍ഷിക രംഗത്തിന് വലിയ തിരിച്ചടി ആയേക്കുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേനൽകാലത്തിനു സമാനമായ കാലാവസ്ഥയാണ് കേരളത്തിൽ. അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റാണ് കേരളത്തിലെ മഴയെ ബാധിച്ചത്