സിനിമാ ടിക്കറ്റിന് അധിക നികുതി ഇല്ല; തീരുമാനം പിന്‍വലിച്ചു

July 14, 2019

ചലച്ചിത്ര ആസ്വാദകര്‍ക്ക് ആശ്വാസം. സിനിമാ ടിക്കറ്റിന് അധിക വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം താല്‍കാലികമായി പിന്‍വലിച്ചു. ഇതുപ്രകാരം സിനിമാ ടിക്കറ്റിന് ജിഎസ്ടി കൂടാതെ 10 ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാല്‍ തല്‍ക്കാലം നടപ്പാക്കില്ല. ഇതുസംബന്ധിച്ച് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവയുടെ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സിനിമാടിക്കറ്റിന് അധിക വിനോദ നികുതി ഏര്‍പ്പെടെത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി നേരത്തെ സ്‌റ്റേ നല്‍കിയിരുന്നു. കൂടുതല്‍ നികുതി ഈടാക്കുന്നത് മലയാളസിനിമയുടെ നാശത്തിന് കാരണമാകും എന്നായിരുന്നു ഈ സംഘടനകളുടെ വിശദീകരണം. ഇതേതുടര്‍ന്നാണ് സംഘടനകള്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.