ആരാധകർക്കൊപ്പം ചേർന്ന് ദിലീപ്; ‘ശുഭരാത്രി’ തിയേറ്ററുകളിലേക്ക്

July 4, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ആറിന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ലോഞ്ചിങ്ങിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ആരാധകർക്കൊപ്പം ചേർന്ന് ചിത്രങ്ങൾ എടുക്കുന്നതിന്റെയും ആരാധകരുമായി സ്നേഹം പങ്കുവയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന സിനിമ ‘കോടതിസമക്ഷം ബാലൻ വക്കീലിന്’ ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. സിദ്ദിഖും, ആശ ശരത്തും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ പി എ സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also: ആസിഫ് അലിയുടെ മകൻ അണ്ടർവേൾഡിൽ; പുതിയ ചിത്രം ഒരുങ്ങുന്നു

ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലാണ്. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബി ആര്‍ ഉണ്ണികൃഷ്ണനാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം ദിലീപ് നായകനായെത്തുന്ന ‘ജാക്ക് ഡാനിയല്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.