സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
July 22, 2019

സംസ്ഥാനത്ത് നാളെ (വ്യഴാഴ്ച്ച) വിദ്യാഭ്യാസ ബന്ദ്. കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭാസ ബന്ദ് സെക്രട്ടറിയേറ്റിന് മുന്നില്‍ കെ എസ് യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടാകുകയും നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.