‘ഉണ്ട’യിലെ സീനുകൾക്ക് പിന്നിലെ അറിയാക്കഥകൾ; വീഡിയോ

July 1, 2019

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘ഉണ്ട’. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ ചിത്രീകരണ സമയത്തെ മനോഹര മുഹൂർത്തകൾ കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന ഉണ്ടയുടെ മേക്കിങ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. തിയേറ്ററിൽ എത്തുന്നതിന് മുമ്പായി ചിത്രത്തിന്റെ മറ്റൊരു മേക്കിങ് വീഡിയോയും  പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രീകരണസമയത്തെ രസകരമായ നിമിഷങ്ങൾ കൂട്ടിച്ചേർത്താണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും സസ്‌പെന്‍സുംമെല്ലാം നിറച്ച ഖാലിദ് റഹമാന്‍ ചിത്രമാണ് ഉണ്ട.

നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ, ആസിഫ് അലി എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ബോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്നും എത്തുന്ന താരങ്ങള്‍. ‘പിപ്പീലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവര്‍ ഉണ്ടയില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്..

Read more: രണ്ടാം നിലയിൽ നിന്നും കുഞ്ഞ് താഴേക്ക്; അത്ഭുതമായി സബാത്തിന്റെ കരങ്ങൾ

ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗല്‍’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായതാണ് ശ്യാം കൗശല്‍. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട എന്ന സിനിമയുടെ നിര്‍മ്മാണം. ജിഗര്‍തണ്ട ഫെയിം ഗേമിക് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. മുളയൂരിലെ വനത്തിനുള്ളിലായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.