മഴക്കെടുതി; ‘ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതിബിൽ 2020 ജനുവരിവരെ പിഴ കൂടാതെ അടയ്ക്കാമെന്ന്’ വൈദ്യുതി മന്ത്രി എംഎം മണി
August 14, 2019

മഴക്കെടുതിയിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരിവരെ പിഴ കൂടാതെ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
അതേസമയം പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്ത് നൽകുമെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 95 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.