വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി

August 14, 2019

ഇന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന് വീര്‍ചക്ര ബഹുമതി. പാകിസ്താന്റെ എഫ് 16 യുദ്ധവിമാനം തകര്‍ത്ത വിങ് കമാന്‍ഡറാണ് അഭിനന്ദ് വര്‍ധമാന്‍. യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര പുരസ്‌കാരം. ബലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത വ്യോമസേന ഉദ്യോഗസ്ഥ മിന്ദി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതിയും പ്രഖ്യാപിച്ചു.

Read more:മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 10,000 ആദ്യസഹായം

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ വെടിവച്ചു വീഴ്ത്തിയത്. തുടര്‍ന്ന് പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്‍ മാര്‍ച്ച് ഒന്നിന് മോചിതനായി.