കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ തോതില്‍ കുറവുണ്ടായങ്കിലും മഴക്കെടുതിയില്‍ നിന്നും മുക്തമായിട്ടില്ല കേരളം. അതേസമയം മഴയ്ക്ക് ചെറിയ കുറവുണ്ടെങ്കിലും കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല. 12-08-2019 മുതല്‍ 13-08-2019 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്ക്, മധ്യ, തെക്ക് അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 14-08-2019 മുതല്‍ 16-08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്ക്, മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
12-08-2019 മുതല്‍ 13-08-2019 വരെ തെക്ക് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ മധ്യ പടിഞ്ഞാറന്‍, വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12-08-2019 മുതല്‍ 13-08-2019 വരെ പടിഞ്ഞാറന്‍ / വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് , കോമോറിന് പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശമുണ്ട്.
അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നല്കുന്നു. 12/08/2019 രാത്രി വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.