അലീഷയുടെ കുടുംബത്തിന് താങ്ങായി അനന്തരം ടീം

August 14, 2019

ഫ്ലവേഴ്സ് ടിവിയും മലയാള ജനതയും ഒരുമിക്കുന്ന അനന്തരം പരിപാടി അനേകരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ജീവിതം വെറുതെ ജീവിച്ചു തീർക്കേണ്ടത് മാത്രമല്ല പകരം എന്തെങ്കിലുമൊക്കെ അടയാളപ്പെടുത്തി വേണം മുന്നോട്ടു പോകാൻ എന്ന് തെളിയിക്കുകയാണ് അനന്തരം.

കാസർഗോഡ് സ്വദേശികളായ അനീഷ് സജിനി ദമ്പതികളുടെ മകൾ മൂന്ന് വയസ്സുകാരിയായ അലീഷ വിധിയുടെ ക്രൂരതയിൽ അകപ്പെട്ടിരുന്നു. ജനിച്ച് ആറു മാസം മുതൽ വിട്ടുമാറാത്ത പനിയിൽ നിന്നും ആരംഭിച്ച രോഗലക്ഷണങ്ങൾ ആ കുടുംബത്തിന്റെ സ്വപ്നങ്ങളെ തകർത്തു കളഞ്ഞു. ഇതുവരെയും ഈ രോഗം ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സോജിയ എന്ന അസുഖവുമായി സാമ്യമുള്ള ഈ രോഗത്തിന്റെ ചികിത്സയ്ക്കായി നിരവധി ആശുപത്രിയിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

ഇപ്പോൾ അമൃത ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ഈ കുടുംബം. ജനിതക പരിശോധനയും മറ്റു ചികിത്സകൾക്കുമായി ഭീമമായ തുക ആവശ്യമാണ്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് ഇഞ്ചക്ഷന് മാത്രമായി ചെലവാകുന്നത്. സാധാരണക്കാരായ ആ കുടുംബത്തിന് അത് താങ്ങാൻ കഴിയുമായിരുന്നില്ല. മകളുടെ സന്തോഷം ഇതുവരെ കാണാൻ കഴിയാത്ത ആ ദമ്പതികൾ കാത്തിരിക്കുകയാണ് തങ്ങളുടെ പൊന്നോമനയുടെ സന്തോഷത്തിനായി.

ഫ്ലവേഴ്സ് ടിവിയുടെ അനന്തരം ടീം അലീഷയുടെ പൂർണമായ ചികിത്സ ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ്. അസുഖം ഏതാണെന്ന് തിരിച്ചറിയുന്നതിനും അതിനാവശ്യമായ ചികിത്സ നൽകുന്നതിനും ഇനി അലീഷയുടെ കുടുംബത്തോടൊപ്പം അനന്തരവും ഉണ്ടാകും.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C