മനുവിന് പ്രതീക്ഷകള്‍ സമ്മാനിച്ച് ‘അനന്തരം’
രോഗങ്ങളുടെ പിടിയിലകപ്പെട്ട് ശാരീരികമായും സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. മഹോരോഗങ്ങളോട് പോരാടുന്ന ഇത്തരക്കാര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി സുമനസ്സുകളാണ് അനന്തരം പരിപാടിയിലൂടെ അനേകര്‍ക്ക് സഹായവുമായെത്തുന്നത്.
കാസര്‍ഗോഡ് സ്വദേശിയാണ് മനു. ഭാര്യയും അമ്മയും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ഏക ആശ്രയം. ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടം മനുവിന്റെ സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി. ഗുരുതരമായ അവസ്ഥയിലാണ് മനു ഇപ്പോഴും.
Read more:‘അനന്തരം’: കാന്‍സര്‍ രോഗത്തോട് പോരാടുന്ന ഷിഹാബിന് സഹായവുമായി ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍
മികച്ച ചികിത്സ ലഭിച്ചാല്‍ മാത്രമേ പഴയ ജീവിതത്തിലേയ്ക്ക് മനുവിന് തിരിച്ചെത്താന്‍ സാധിക്കൂ. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകളൊക്കെയും നടന്നത്. മനുവിന്റെ ചികിത്സാചിലവ് നിര്‍ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്.
അനന്തരം പരിപാടിയിലൂടെ മനുവിന്റെ അവസ്ഥ കണ്ടറിഞ്ഞ അനേകരാണ് സഹായവുമായെത്തുന്നത്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/