അനന്തരം: ‘ഈ പുഞ്ചിരി ഇനി മായില്ല’ രമ്യമോൾക്ക് വൃക്ക ദാനം ചെയ്യാനൊരുങ്ങി തിരുനെൽവേലി സ്വദേശി ജോസഫ്
നിരവധി നല്ല മനുഷ്യരുടെ നന്മകൾകൊണ്ട് ജനഹൃദയങ്ങളിൽ ഇടം പിടിച്ചു മുന്നേറികൊണ്ടിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടി വി യുടെ അനന്തരം പരിപാടി.
പത്തനംതിട്ട സ്വദേശി രമ്യമോൾ കഴിഞ്ഞ 15 വർഷമായി ഡയബറ്റിക് മെലിറ്റസ് എന്ന രോഗാവസ്ഥയിൽ ദുരിതമനുഭവിക്കുകയായിരുന്നു. 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജീവിതത്തെ തകിടം മറിച്ച ഈ രോഗം രമ്യയെ ക്രോണിക് കിഡ്നി എന്ന രോഗാവസ്ഥയിൽ കൂടി എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ ദിവസത്തിൽ 2 നേരം രമ്യ ഇൻസുലിൻ എടുക്കുന്നുണ്ട്. രണ്ടു വൃക്കകളും പൂർണമായും തകരാറിലായ അവസ്ഥയിൽ നിന്നും മുക്തി നേടണമെങ്കിൽ ഒ പോസിറ്റീവ് ഗ്രൂപ്പിൽപെട്ട വൃക്കകൾ മാറ്റിവെക്കുക മാത്രമേ ഇനി സാധ്യമാകൂ.
ജീവിതത്തിലേയ്ക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രമ്യ. 3 വർഷം മുൻപ് രമ്യയുടെ അച്ഛൻ മരണപെട്ടിരുന്നു. അതിനു ശേഷം ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടുകാരുടെ സഹായമാണ് കിട്ടിയിരുന്നത്. ചികിത്സയ്ക്കു മാത്രമായി ഏകദേശം 25 ലക്ഷത്തോളം രൂപ ചിലവ് വരുന്നതാണ്.
രമ്യ മോളുടെ ജീവിതം തിരിച്ചു പിടിക്കാൻ തിരുനെൽവേലി സ്വദേശി ജോസഫ് മുന്നോട് തന്റെ വൃക്ക ദാനം ചെയ്യാൻ തയാറായി എത്തിയിരിക്കുകയാണ്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C