സ്മിതയ്ക്കും കുടുംബത്തിനും താങ്ങായി അനന്തരം

August 31, 2019

നോവിന്റെ നീർച്ചാലുകൾ ഒഴുകിയ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരുപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടെത്തുന്നത്.

നാല് വർഷമായി എസ് എൽ ഇ രോഗത്തിന് അടിമയാണ് സ്മിത എന്ന 33 വയസുകാരി. അതീവ ഗുരുതരമായ രോഗത്തിന് അടിമയായ സ്മിതയുടെ ഭർത്താവ് ആറു വർഷം മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. സ്മിതയ്ക്ക് ഒരു മകനുണ്ട്. പ്രായമായ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് സ്മിത താമസിക്കുന്നത്. കെ എസ് ആർ ടി സി ജീവനക്കാരനായിരുന്ന സ്മിതയുടെ അച്ഛന് ലഭിക്കുന്ന പെൻഷൻ കൊണ്ടുമാത്രമാണ് ഇവരുടെ കുടുംബം കഴിഞ്ഞുപോകുന്നത്.

ശരീരത്തിൽ നിന്നും മാംസങ്ങൾ അടർന്നുപോകുന്ന അസുഖമാണ് സ്മിതയ്ക്ക്. ഒരിക്കലും ചികിത്സിച്ച് മാറ്റാൻ സാധിക്കാത്ത ഈ അസുഖത്തിന് ദിവസവും വലിയ വിലയുടെ ഗുളികകളാണ് കഴിക്കേണ്ടത്. സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ഇവർക്ക് സ്മിതയുടെ ചികിത്സയ്ക്കും മുന്നോട്ടുള്ള ജീവിതത്തിനും സുമനസുകളുടെ കാരുണ്യം ആവശ്യമാണ്. അനന്തരത്തിലൂടെ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C