‘അനന്തരം’: ‘സുരേന്ദ്രന്‍റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങി ‘ചാരിറ്റി മീഡിയ കാഞ്ഞങ്ങാട്’

August 22, 2019

മഹാരോഗങ്ങള്‍ കാരണം ജീവിത സ്വപ്നങ്ങള്‍  പാതിവഴിയില്‍ നഷ്ടപ്പെട്ടു പോയവരെ വീണ്ടും കൈപിടിച്ചു ഉയര്‍ത്തുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടി വി യുടെ അനന്തരം. നിരവധി പേര്‍ക്കാണ് അനന്തരം പരിപാടി പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും നല്‍കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ് സുരേന്ദ്രന്‍. ജീവിതത്തില്‍ അവിചാരിതമായി സംഭവിച്ച അപകടം മൂലം അരയ്ക്ക് താഴേക്ക് തളര്‍ന്നു കിടപ്പിലാണ്. രണ്ടോളം ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഫിസിയോതെറാപ്പി ചെയ്യാന്‍ മാസം 15000 രൂപയോളം ചിലവ് വരുന്നുണ്ട്. പരസഹായം ഇല്ലാതെ ഒന്നും സ്വന്തമായി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സുരേന്ദ്രന്‍.

ഭാര്യയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു പോകുന്നത്. ഒരു വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ നില്‍ക്കുകയായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ ഇപ്പോള്‍ അനന്തരത്തിലൂടെ ആ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്.

Read more:പ്രവീണയുടെ കണ്ണീരൊപ്പാൻ അനന്തരത്തിലൂടെ സുമനസുകൾ

പണി പൂര്‍ത്തികരിക്കാത്ത വീട് ചാരിറ്റി മീഡിയ എന്ന സംഘടന ഏറ്റെടുത്തു. വീടിന്റെ പണി പൂര്‍ത്തീകരിച്ചു നല്‍കും. കൂടാതെ വീട് പുതുക്കി പണിയാന്‍ ആവിശ്യമുള്ള എല്ലാം സഹായവും നല്‍കുമെന്നും അറിയിച്ചു.

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C