‘അനന്തരം’: ഇരുവൃക്കകളും തകരാറിലായ ശ്രീജയക്ക് സഹായവുമായി അനേകര്‍
മഹാരോഗങ്ങളുടെ പിടിയില്‍ അകപ്പെട്ട് ജീവിത സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. അനേകര്‍ക്കാണ് അനന്തരം പരിപാടിയിലൂടെ സുമനസ്സുകള്‍ സഹായഹസ്തവുമായെത്തുന്നത്.
Read more:അപകടം കവര്‍ന്നെടുത്ത രതീഷിന്‍റെ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്‍കി അനന്തരം
കൊല്ലം സ്വദേശിയാണ് ശ്രീജ. രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷമായി ശ്രീജ ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് രോഗാവസ്ഥയില്‍ നിന്നും മോചിതയാകാന്‍ ശ്രീജയ്ക്കുള്ള ഏകമാര്‍ഗം. ദാതാവിനെ കിട്ടിയെങ്കിലും ചികിത്സാചിലവ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ശ്രീജയും കുടുംബവും.
അനന്തരം പരിപാടിയിലൂടെ ശ്രീജയുടെ അവസ്ഥ കണ്ടറിഞ്ഞ് അനേകം സുമനസ്സുകള്‍ സഹായവുമായെത്തുന്നു.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU, ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C