‘എല്ലാം നഷ്ടമായ കൂട്ടുകാർക്ക് കുറച്ചു സാധനങ്ങൾ എത്തിച്ചുകൊടുക്കണം, ഒപ്പം ഇഷ്ടതാരത്തെ ഒന്ന് കാണണം’; ആഗ്രഹം സഫലീകരിച്ച് കുഞ്ഞുമകൻ

August 13, 2019

മഴക്കെടുതിയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് നേരെ കാരുണ്യത്തിന്റെ ഹസ്തം നീട്ടി നിരവധിയാളുകളാണ് മുന്നോട്ട് വരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിച്ച് നൽകുന്നതിനായി നിരവധി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. നടൻ ഇന്ദ്രജിത്ത്, പൂർണിമ, പാർവതി, റിമ കല്ലിങ്കൽ ഉൾപെടെയുള്ളവരുടെ  കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് അൻപോട് കൊച്ചി. നിരവധിയാളുകളാണ് ഇവിടങ്ങളിലേക്ക് സാധനങ്ങളുമായി എത്തുന്നത്.

കഴിഞ്ഞ ദിവസം അൻപോട് കൊച്ചിയുടെ ക്യാമ്പിലെത്തിയ ഒരു കുഞ്ഞുമകനാണ് സമൂഹ മാധ്യമങ്ങളുടെ കൈയ്യടി നേടുന്നത്. എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടി കുറച്ചു സാധനങ്ങൾ കൊടുക്കുവാനും അവന്റെ ഏറ്റവും ഇഷ്ട സിനിമാതാരം ഇന്ദ്രജിത്തിന്റെ ഒന്ന് കാണുക എന്നതുമായിരുന്നു അവന്റെ ആഗ്രഹം. അത് രണ്ടും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ മകൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം.. 

ഈ മകന്റെ ഏറ്റവും വലിയ രണ്ടു ആഗ്രഹങ്ങൾ ഒരുമിച്ച് സാധിച്ചു ഇന്ന്!! അവന്റെ എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടി കുറച്ചു സാധനങ്ങൾ കൊടുക്കുവാനും, അവന്റെ ഏറ്റവും വലിയ ഇഷ്ട് സിനിമാതാരം ഇന്ദ്രേട്ടനെ  കാണാനും സാധിച്ചു എന്നുള്ളതാണ്!