അതിശയിപ്പിക്കാന്‍ ധനുഷ്- മഞ്ജു വാര്യര്‍- വെട്രിമാരന് കൂട്ടുകെട്ട്; കൈയടി നേടി ‘അസുരനി’ലെ ഗാനം
ധനുഷ് വെട്രിമാരന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അസുരന്’. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ‘അസുരന്’ എന്ന സിനിമയ്ക്കുണ്ട്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ ‘കാത്തിരി പൂവഴഗി…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വേല്മുരുകന്, രാജലക്ഷ്മി, നപോലിയ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. കെ എകാദശിയുടെ വരികള്‍ക്ക് ജി വി പ്രകാശ് സംഗീതം പകര്‍ന്നിരിക്കുന്നു.
രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്റെ ഒരു ലുക്ക്. ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.
Read more: ആഹാ, എന്തൊരു രസം…! ‘പൊറിഞ്ചുമറിയംജോസ്’ ലെ പുതിയ പാട്ടെത്തി
അതേസമയം ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനും ലഭിച്ചത്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്’ ഒരുങ്ങുന്നത്.
എന്നാല്‍ ചിത്രത്തിന്റെ കഥാപ്രമേയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന് കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്, യോഗി ബാബു, ആടുകളം നരന്, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ നാലിന് അസുരന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.