ബാണാസുരസാഗർ ഡാം തുറന്നു; അതീവ ജാഗ്രതാ നിർദ്ദേശം

August 10, 2019

ബാണാസുരസാഗർ ഡാം തുറന്നു. വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നൽകിയിട്ടുണ്ട്.  സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുന്നത് 8500 ലിറ്റർ  വെള്ളമാണ്. നാല് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റര്‍ ഘട്ടം ഘട്ടമായാണ് തുറക്കുന്നത്.

അണക്കെട്ടിൽ ജലനിരപ്പ് 772.65 അടിയാണ്. ഡാം തുറന്നതിന്റെ ഭാഗമായി കബനി, പനമരം, കരമൻ തോട്, മാനന്തവാടി പുഴ തുടങ്ങിയവയിൽ ജലനിരപ്പ് ഉയരും. ഇവയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.