ഉണക്കമുന്തിരിയും ആരോഗ്യവും
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ നട്സ് ഏറെ മുന്നിലാണ്. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തില്‍. ഡ്രൈഫ്രൂട്ട്സിന്റെ ഗണത്തില്‍ പെടുന്ന ഉണക്ക മുന്തിരിയിലും ഉണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ. ഉണക്ക മുന്തിരിയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം.
ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഉണക്ക മുന്തിരിയില്‍. അതുകൊണ്ടുതന്നെ ആരോഗ്യ ഗുണങ്ങളും ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോളിനെ ഇല്ലതാക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുന്നു.
അയണും കോപ്പറും ധാരളം അടങ്ങിയിട്ടുള്ളതിനാല്‍ രക്ത കുറവുള്ളവര്‍ ഉണക്ക മുന്തിരി കഴിക്കുന്നതു നല്ലതാണ്. വിളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കുന്നു. നാരുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനം സുഗമമാക്കുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. മലബന്ധം അകറ്റാനും ഉണക്കമുന്തിരി നല്ലതാണ്.
ഉണക്കമുന്തിരിയില്‍ ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഉണക്ക മുന്തിരിയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. കൂടാതെ ചര്‍മ്മരോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാനും സന്ധിവേദനയെ കുറയ്ക്കാനും സഹായിക്കുന്നു.
Read more:ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ നോര്സാക്ഷ്യവുമായി ‘മിഷന് മംഗള്‍’; ശ്രദ്ധേയമായി പുതിയ ട്രെയ്ലര്
നാച്ചുറല്‍ ഷുഗറും ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. എപ്പോഴും ഊര്‍ജസ്വലതയോടെ ഇരിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് ദിവസവും ചെറിയ അളവില്‍ ഉണക്കമുന്തിരി നല്‍കുന്നത് അവരുടെ ബുദ്ധി വിതകാസത്തിനും സഹായിക്കും. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഉണക്കമുന്തിരി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരവും ഒപ്പം ആരോഗ്യകരവുമാണ്. നല്ല രീതിയിലുള്ള ഉറക്കം കിട്ടുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. ഉറക്കമില്ലായ്മയാല്‍ ബുദ്ധിമുട്ടുന്നവര്‍ ദിവസവും ഒരുപിടി ഉണക്കമുന്തിരി ശീലമാക്കിയാല്‍ മതി.