പെയ്‌തൊഴിയാതെ മഴ; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

August 13, 2019

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ മൂലം റെയില്‍വേ ട്രാക്കുകളിലുണ്ടായ തടസങ്ങള്‍ ഒരു പരിധി വരെ മാറിയെങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയില്‍ ആയിട്ടില്ല. ഇന്ന് സര്‍വ്വീസ് നടത്തേണ്ട ആറ് എക്‌സ്പ്രസ് ട്രെയിനുകളും പത്ത് പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

എറണാകുളം – നിസാമുദ്ധീന്‍ തുരന്തോ എക്‌സ്പ്രസ്

നിസാമുദ്ധീന്‍ – എറണാകുളം മില്ലേനിയം സൂപ്പര്‍ ഫാസ്റ്റ്

ശ്രീ ഗംഗനഗര്‍- കൊച്ചുവേളി എക്‌സ്പ്രസ്

പട്‌ന -എറണാകുളം എക്‌സ്പ്രസ്

എറണാകുളം – പുണെ എക്‌സ്പ്രസ്

ഷാലിമാര്‍ – തിരുവനന്തപുരം എക്‌സ്പ്രസ്

56381 എറണാകുളം-കായംകുളം പാസഞ്ചര്‍

56382 കായംകുളം- എറണാകുളം പാസഞ്ചര്‍

66302 കൊല്ലം -എറണാകുളം പാസഞ്ചര്‍

66303 എറണാകുളം -കൊല്ലം പാസഞ്ചര്‍

56387 എറണാകുളം- കായംകുളം പാസഞ്ചര്‍

56388 കായംകുളം -എറണാകുളം പാസഞ്ചര്‍

66307 എറണാകുളം- കൊല്ലം പാസഞ്ചര്‍

66308 കൊല്ലം- എറണാകുളം പാസഞ്ചര്‍

66309 എറണാകുളം-കൊല്ലം പാസഞ്ചര്‍

56664 കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍