കലിതുള്ളി കാലവർഷം: റോഡിലേക്ക് കുന്നിടിഞ്ഞ് വീണു; വഴിയാത്രക്കാരനെ കാണാതായി
കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിലും മണ്ണിടിച്ചിലും കാറ്റും അതി ശക്തമാണ്. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോട്ടക്കുന്നിൽ കുന്നിടിഞ്ഞ് വീണ് രണ്ടുപേരെ കാണാതായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ആളുകളെ രക്ഷപെടുത്താൻ ശ്രമിക്കുന്നവരും മണ്ണിനടിയിൽ പെട്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണുന്നുണ്ട്. സമീപത്തുള്ള സി സി ടി വിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിന്റെ മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. സമീപത്ത് കെട്ടിനിന്ന വെള്ളം തിരിച്ചുവിടാൻ ഇറങ്ങിയ സാഹചര്യത്തിലാണ് കുന്നിടിഞ്ഞ് വീണത്.
അതേസമയം മഴ അതിതീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.