മധ്യകേരളത്തിൽ മഴ കുറയുന്നു; മിക്കയിടങ്ങളിലും വെള്ളം താഴുന്നു

August 10, 2019

മധ്യകേരളത്തിൽ മഴയുടെ അളവിൽ നേരിയ തോതിൽ കുറവ് അനുഭവപ്പെടുന്നു. മിക്കപ്രദേശങ്ങളിലും വെള്ളത്തെ കുറയുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സഹായകമാകും.  എറണാകുളത്ത് മഴ ശാന്തമാണ്. പെരിയാറില്‍ ജലനിരപ്പ് താഴുന്നുണ്ട്. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. നെടുമ്പാശ്ശേരിയിലും വെള്ളം ഇറങ്ങിത്തുടങ്ങി. വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ കയറിയ വെള്ളവും ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കരകവിഞ്ഞൊഴുകിയ ചാലക്കുടി പുഴ ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

പത്തനംതിട്ട അരയൻതളിമണ്ണിൽ രക്ഷാപ്രവർത്തനം ഉർജ്ജിതമായി നടക്കുന്നുണ്ട്. കേന്ദ്രസേനയടക്കം നിരവധിയാളുകൾ ഇവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരുന്നുണ്ട്. വയനാട്ടിലെ സ്ഥിതി ഇപ്പോഴും രൂക്ഷമാണ്. കവളപ്പാറയിൽ ഒരുതരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളും സാധ്യമാകാത്ത അവസ്ഥയിലാണ്. അതേസമയം തെക്കൻ ജില്ലകളിൽ ഇന്ന് മഴ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.