വ്യാജവാർത്തകൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ്; ഡാമുകൾ തുറന്നുവെന്നുള്ളത് പലതും വ്യാജ വാർത്തകൾ, തുറന്നത് ചെറുകിട ഡാമുകൾ മാത്രം
ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം മഴക്കെടുതിയെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.
മുഴുവന്‍ ഡാമുകളും തുറന്നുവിട്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കപെടുന്നുണ്ട്. കെഎസ്ബിയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെയാണ് വെള്ളമുള്ളതെന്ന് കെഎസ്ഇബി അറിയിക്കുന്നു.
ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നതായും കെ എസ് സി ബി അറിയിക്കുന്നുണ്ട്.