തോരാമഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ
August 14, 2019

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഇരിപ്പുകല്ലുകുടിയിൽ ഉരുൾപൊട്ടി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കനത്ത മഴയിൽ ഇടമലക്കുടിഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നിരുന്നു. പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കിയിലെ ആണ്ടവൻ കുടി, ഇടലിപ്പാറക്കുടി എന്നിവിടങ്ങളിൽ 2 വീടുകൾ നശിച്ചിട്ടുണ്ട്.