ബോളിവുഡ് താരം വിദ്യ സിന്‍ഹ അന്തരിച്ചു

August 16, 2019

ബോളിവുഡില്‍ ശ്രദ്ധേയമായ സിനിമ സീരിയല്‍ താരം വിദ്യ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്നാണ് മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മോഡലിങ്ങിലൂടെ ശ്രദ്ധ നേടിത്തുടങ്ങിയ താരമാണ് വിദ്യ സിന്‍ഹ. 1974- ല്‍ പുറത്തിറങ്ങിയ ‘രാജ കാക’യായിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം. അന്ന് പതിനെട്ട് വയസായിരുന്നു വിദ്യ സിന്‍ഹയുടെ പ്രായം.

198-ഓളം സിനിമകളില്‍ വിദ്യ സിന്‍ഹ അഭിനയിച്ചു. ചോട്ടി സി ബാത്ത്, പാട്ടി പാട്‌നി ഓര്‍ വോ, ഹവാസ്, മേര ജീവനാ, ഇന്‍കാര്‍, കിതാബ്, ലവ് സ്‌റ്റേറി, ജോഷ്.. തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ‘ജീവ’ എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന വിദ്യ സിന്‍ഹ 2011- ല്‍ സല്‍മാന്‍ഖാന്‍ നായകനായെത്തിയ ബോര്‍ഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്ര രംഗത്തേയ്ക്ക് തിരിച്ചെത്തി. കാവ്യഞ്ജലി, ഹാര്‍ ജീത്ത്, ചന്ദ്ര നന്ദിനി തുടങ്ങിയ അനവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്.