ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയതായി സൂചന; സംസ്ഥാനത്ത് കനത്ത സുരക്ഷ
August 24, 2019

ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയതായി സൂചന. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. ശ്രീലങ്ക വഴിയാണ് മലയാളിയുള്പ്പടെയുളള 6 അംഗ സംഘം തമിഴ്നാട്ടിലെത്തിയതെന്നാണ് വിവരം. അതേസമയം കോയമ്പത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ തുടരുകയാണ്.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഭീകരർ കടന്നതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. ലഷ്കര്‍ സംഘം അക്രമണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയെ തുടര്‍ന്ന് തമിഴ്നാട്ടിലും കേരളത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എഡിജിപിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.